
DYFI പ്രവർത്തകൻ റിജിത്ത് വധക്കേസ്: 9 RSS-BJP പ്രവർത്തകർക്കും ജീവപര്യന്തം | Rijith murder case updates (Today's top news)
കണ്ണൂര്‍, കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകി കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.(Rijith murder case updates) .കേസിൽ 9 പ്രതികളാണുള്ളത്. ഇവരെല്ലാം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരാണ്. കേസിനാസ്പദമായ സംഭവമുണ്ടായത് 2005 ഒക്ടോബർ 3നാണ്. തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തു വച്ചാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.പത്ത് പ്രതികളിൽ ഒരാൾ വാഹനാപകടത്തിൽ മരിച്ചിരുന്നു. വി വി സുധാകരൻ, കെ ടി ജയേഷ്, സി പി രഞ്ജിത്, പി പി അജീന്ദ്രൻ, ഐ വി അനിൽ, വി വി ശ്രീകാന്ത്, വി വി ശ്രീജിത്, പി പി രാജേഷ്, ടി വി ഭാസ്കരൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
കലൂർ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇവൻറ്സ് ഉടമ ജനീഷ് അറസ്റ്റിൽ | Accident at Kaloor stadium
കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിക്കിടയിൽ വി ഐ പി ഗാലറിയിൽ നിന്നും വീണ് ഉമ തോമസ് എം എൽ എയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിടിയിലായത് ഓസ്കാർ ഇവൻറ്സ് ഉടമ പി എസ് ജനീഷ് ആണ്. ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത് തൃശൂരില്‍ നിന്നാണ്. കേസിൽ നേരത്തെ തന്നെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: വിചാരണയ്ക്കായി കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി | New Mahi double murder case
ന്യൂ മാഹി ഇരട്ടക്കൊലക്കേസിനോടനുബന്ധിച്ച് കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകി. കേസിൻ്റെ വിചാരണയ്ക്കായി തലശ്ശേരി കോടതിയിൽ എത്താനാണ് അനുമതി.(New Mahi double murder case)വിചാരണ ദിവസങ്ങളിൽ മാത്രമാണ് ഇയാൾ ഇവിടെ വരാൻ പാടുള്ളത്. കോടതിയിൽ ഹാജരാകാനായി സുനി പരോൾ വ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു.
'പാണക്കാട് എല്ലാവരുടെയും അത്താണി': പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് പി വി അൻവർ | PV Anvar MLA visits Sadiq Ali Shihab Thangal
പാണക്കാടെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി നിലമ്പൂർ എം എൽ എ പി വി അൻവർ. നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻവർ ജാമ്യം നേടി പുറത്തിറങ്ങിയതിന് ശേഷമാണ് പാണക്കാടെത്തിയത്. (PV Anvar MLA visits Sadiq Ali Shihab Thangal). സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത് അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യു ഡി എഫ് ചർച്ച നടത്തി തീരുമാനിക്കുമെന്നുമാണ്. അൻവർ പാണക്കടെത്തിയത് ഉച്ചയ്ക്ക് 12 മണിയോടെയാണ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ: വോട്ടെടുപ്പ് ഫെബ്രുവരി 5ന്, വോട്ടെണ്ണൽ 8ന് | Delhi Assembly Elections 2025
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടക്കുന്നത് ഫെബ്രുവരി 5നാണ്. വോട്ടെണ്ണുന്നത് ഫെബ്രുവരി എട്ടിനാണ്.(Delhi Assembly Elections 2025) . ഫെബ്രുവരി പത്തോടെ തന്നെ എല്ലാ പരിപാടികളും പൂർത്തിയാകും. സംസ്ഥാനത്ത് 13,033 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. ആം ആദ്മി പാർട്ടി മൂന്നാമതും അധികാരത്തിലെത്തുമോയെന്നാണ് രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നത്. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ്.
ടിബറ്റ് ഭൂചലനം; മരണം 126 ആയി | earthquake
നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 126 ആയി. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. 180ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. (earthquake). വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ ബിഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായി.