Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKeralaരാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതി നിർണ്ണായകം: ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ...

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതി നിർണ്ണായകം: ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും | Rahul Mamkootathil

🎙️ Latest Podcast

Always plays the latest podcast episode

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce verdict on anticipatory bail plea in first rape case)

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിക്കുന്ന വേളയിൽ കോടതി ചില നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയിരുന്നു.

പരാതിക്കാരിയായ യുവതിയുടെ മൊഴി പ്രാഥമികമായി പരിശോധിക്കുമ്പോൾ, നിയമപരമായി അതിനെ ബലാത്സംഗമായി കണക്കാക്കാനാകുമോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഐടി ആക്ട് പ്രകാരമുള്ള കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.