Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaതൃശൂർ പൂരം കലക്കൽ വിവാദം: CPIയിൽ ചർച്ചാ വിലക്കേർപ്പെടുത്തി ബിനോയ് വിശ്വം...

തൃശൂർ പൂരം കലക്കൽ വിവാദം: CPIയിൽ ചർച്ചാ വിലക്കേർപ്പെടുത്തി ബിനോയ് വിശ്വം | Thrissur Pooram

🎙️ Latest Podcast

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ തുടരുന്ന പരസ്യ പ്രതികരണങ്ങൾക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കേർപ്പെടുത്തി. ഔദ്യോഗികമായി പുറത്തുവരാത്ത റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുന്നത് ഈ ഘട്ടത്തിൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിക്ക് ഒറ്റ അഭിപ്രായമേയുള്ളൂവെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.(Thrissur Pooram controversy, Binoy Vishwam bans discussion in CPI)

പൂരം കലങ്ങിയ സംഭവത്തിൽ അന്നത്തെ തൃശ്ശൂർ ജില്ലാ കളക്ടർക്ക് വീഴ്ച പറ്റിയെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു വി.എസ്. സുനിൽ കുമാറിന്റെ ആരോപണം. തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് ഡെപ്യൂട്ടേഷനിൽ പോയതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുനിൽ കുമാർ ആരോപിച്ചിരുന്നു.

കളക്ടർക്കെതിരെ സുനിൽ കുമാർ നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വലിയ അമർഷത്തിന് കാരണമായി. പൂരം കലക്കലുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് തന്നെ സാങ്കൽപ്പികമാണെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ലെന്നുമാണ് കെ. രാജൻ പ്രതികരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.