തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം: KPCCയിൽ പൊട്ടിത്തെറി; മണക്കാട് സുരേഷ് രാജിവച്ചു | KPCC

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം: KPCCയിൽ പൊട്ടിത്തെറി; മണക്കാട് സുരേഷ് രാജിവച്ചു | KPCC
Published on

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് രാജി.(Thiruvananthapuram Corporation Election Candidate Selection, Explosion in KPCC)

നേമം വാർഡിൽ ഷജീറിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് താൻ രാജിവെച്ചതെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്നതിനിടെ കോൺഗ്രസിനുള്ളിൽ തന്നെയുണ്ടായ ഈ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com