Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം - ബെംഗളൂരു 'ഗജരാജ' സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു |...

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു | KSRTC

🎙️ Latest Podcast

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ ‘ഗജരാജ’ എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram – Bengaluru Gajaraja sleeper daily service of KSRTC resumed)

യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് ബസിന്റെ സമയക്രമവും റൂട്ടും നിശ്ചയിച്ചിരിക്കുന്നത്. കണിയാപുരത്ത് നിന്ന് വൈകിട്ട് 6:00-ന് പുറപ്പെടുന്ന ബസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനൽവേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴി പിറ്റേന്ന് രാവിലെ 8:30-ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7:00-ന് പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9:30-ന് കണിയാപുരത്ത് തിരിച്ചെത്തും. സർവീസ് പ്രതിദിനമായതോടെ ഓൺലൈൻ പോർട്ടലുകൾ വഴിയും കെഎസ്ആർടിസി കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.