Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaപത്തനംതിട്ട സ്പാ പീഡനം: 'വൊക്കൻ പ്രശോഭ്' പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി,...

പത്തനംതിട്ട സ്പാ പീഡനം: ‘വൊക്കൻ പ്രശോഭ്’ പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി, മറ്റ് പ്രതികൾ കേരളം വിട്ടു? | Spa rape case

🎙️ Latest Podcast

പത്തനംതിട്ട: സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചുമത്ര സ്വദേശി ‘വൊക്കൻ പ്രശോഭ്’ ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.(Thiruvalla spa rape case, another accused arrested)

കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ സംസ്ഥാനം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവർക്കായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യപ്രതി സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന വരുൺ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്നാണ് പിടികൂടിയത്.

കേസിലെ മുഖ്യപ്രതി സുബിനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇരകളുടെയും ജീവനക്കാരുടെയും സ്വകാര്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.