കാഞ്ഞങ്ങാട് : കാസർകോട് കാഞ്ഞങ്ങാട് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വര്‍ഷം തടവ്.പടന്നക്കാട് കുറുന്തൂരിലെ വി വി സുകുമാരനാ(69)ണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍പോക്സോ കോടതി ശിക്ഷ വിധിച്ചത്.
തടവിന് പുറമേ പ്രതി 10,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിമൂന്നുകാരനാണ് പീഡനത്തിനിരയായത്.
2024 മാര്‍ച്ച് 8നാണ് കേസിന് ആസ്പദമായ സംഭവം. ഉച്ചയോടെ പടന്നക്കാട്ട് ഗുളികൻ അറയിൽ തെയ്യത്തിന് പോയ സമയം കുട്ടിയെ അറയുടെ സമീപം വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്.