Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞത്, ഇത്ര വിവാദം ആക്കേണ്ടതില്ല': മുഖ്യമന്ത്രിയെ...

‘ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞത്, ഇത്ര വിവാദം ആക്കേണ്ടതില്ല’: മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ സി ദിവാകരൻ CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There’s no need to make it so controversial, C Divakaran on statement about CM )

ആനത്തലവട്ടം ആനന്ദന്റെ വീട്ടിലെ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത് ഒരു കൗതുകമെന്ന നിലയിലാണ്. അത് ഇത്രത്തോളം ചർച്ചയാക്കേണ്ട വിഷയമല്ല. ആനത്തലവട്ടം ആനന്ദന്റെ മകൻ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ദിവാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് മികച്ച മത്സ്യവിഭവങ്ങളോടുള്ള താല്പര്യത്തെക്കുറിച്ച് ആണ് ദിവാകരൻ പരാമർശിച്ചിരുന്നത്. പരാമർശം വിവാദമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala