ചിപ്സ് പാക്കറ്റിൽ വായു മാത്രം.? ഇത് തട്ടിപ്പല്ല , ശാസ്ത്രീയമായ കാരണമുണ്ട്.! | Air in chips packet

ചിപ്സ് പാക്കറ്റിൽ വായു മാത്രം.? ഇത് തട്ടിപ്പല്ല , ശാസ്ത്രീയമായ കാരണമുണ്ട്.! | Air in chips packet
Published on

കടയിൽ നിന്ന് സ്‌നാക്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെങ്കിലും, ചില നിയന്ത്രണങ്ങളോടെ ചെറിയ അളവിൽ കഴിക്കാൻ പലരും തീർച്ചയായും ആഗ്രഹിക്കുന്നു (Air in chips packet). അക്കാര്യത്തിൽ, പലരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് പാക്കറ്റ് ചിപ്സ്. ലെയ്സ്, ബിംഗോ എന്നിവ ഇവയിൽ പ്രധാനിയാണ്. പാക്കറ്റ് ചിപ്സ് വാങ്ങുമ്പോൾ നിരന്തരം ഉയർന്നു വരുന്നു വിമർശനമാണ് പാക്കറ്റുകൾക്കുള്ളിൽ ചിപ്സിനെക്കാൾ വായുവിന്റെ അളവ് കൂടുതൽ എന്നത്. ഇത് കാലാകാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്.

ചിപ്‌സ് നിർമ്മാണ കമ്പനികൾ ജനങ്ങളെ കബളിപ്പിച്ച് പണം സമ്പാദിക്കുകയാണെന്ന് പലരും പരാതിപ്പെടാറുണ്ട്. വാസ്തവത്തിൽ, പ്ലാസ്റ്റിക് കവറിനുള്ളിൽ ചിപ്‌സുകളേക്കാൾ കൂടുതൽ വായു ഉണ്ടാകുന്നതിന് ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ഇന്നും പല ജനപ്രിയ ചിപ്പ്സ് കമ്പനികളും അവരുടെ പാക്കറ്റുകളിൽ ചിപ്സിനെക്കാൾ കൂടുതൽ വായു നിറയ്ക്കുന്നത് തുടരുന്നു, ഇത് സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം മീമുകൾക്കും, രസകരമായ കമൻ്റുകൾക്കും കാരണമായി തീരാറുണ്ട്.

പാക്കറ്റിലെ കാറ്റിന് ഒരു കാരണമുണ്ട് ..

എന്തു കൊണ്ടാകും വായു കൂടുതലായും ചിപ്സ് പാക്കറ്റിനുള്ളിൽ നിറയ്ക്കുന്നത് എന്ന നോക്കാം. പാക്കറ്റിനുള്ളിലെ ചിപ്സല്ല മറിച്ച് വായുവിനാണ് പൈസ ഈടാക്കുന്നത് എന്ന് പല ഉപഭോക്താക്കളും വിമർശിക്കാറുണ്ട്. കമ്പനികൾ ഇങ്ങനെ ജനങ്ങളെ കൊള്ളയ്ക്കിടുകയാണ് എന്നും പരോക്ഷമായി വിമർശനങ്ങളും ഉന്നയിക്കാറുണ്ട്. പാക്കറ്റുകൾക്ക് ഉള്ളിൽ വായു നിറയ്‌ക്കുന്നത് തട്ടിപ്പല്ല അതിനു പിന്നിൽ മറ്റൊരു ശാസ്ത്രീയമായ കാരണമുണ്ട്. 'സ്ലാക്ക് ഫിൽ' (Slack fill) കാരണമാണ് പാക്കറ്റുകളിൽ വായു നിറയ്ക്കുന്നത്. പാക്കേജിലെ അധികമായുള്ള ഇടമാണ് സ്ലാക്ക് ഫിൽ.

സാധാരണയായി, ചിപ്‌സ് പാക്കറ്റുകൾ തയ്യാറാക്കുന്ന സ്ഥലത്ത് നിന്ന് വിൽക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടു പോകേണ്ടതിനാൽ, അവ ഒരു പാക്കറ്റിനുള്ളിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കുന്നു. അപ്പോൾ, പാക്കറ്റിൽ നിറയെ ചിപ്സ് ഉണ്ടെങ്കിൽ വണ്ടിയുടെ വേഗതയിൽ പാക്കറ്റിനുള്ളിലെ ചിപ്സുകൾ എല്ലാം പരസ്പരം കൂട്ടിമുട്ടി, ചിപ്സ് തകരുകയും അവയുടെ ആകൃതി നഷ്ടപ്പെടുകയും ചെയ്യുന്നു.

നൈട്രജൻ വായു

ചിപ്സുകൾ പരസ്പരം കൂട്ടിമുട്ടി പൊടിഞ്ഞു പോകുന്നത് ഒഴിവാക്കുവാൻ പാക്കറ്റിൽ വായു നിറയ്ക്കുന്നു. ഇങ്ങനെ വായു നിറച്ച് പാക്കറ്റുകൾക്ക് ഉള്ളിലെ ചിപ്സുകൾക്ക് കേടുപാടുകൾ ഉണ്ടാവുന്നില്ല. ചിപ്സ് പാക്കറ്റുകളിൽ നൈട്രജൻ വാതകമാണ് നിറയ്ക്കുന്നത്. പാക്കറ്റിൽ ഓക്‌സിജൻ മാത്രമാണ് ഉള്ളതെങ്കില് ഇത് ബാക്‌ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. ഇത് ചിപ്സിന്റെ നിറവും രുചിയും മാറ്റുകയും, ചിപ്സിന് കേടുപാടുകൾ ഉണ്ടാകുന്നു. എന്നാൽ നൈട്രജൻ ചേർക്കുമ്പോൾ പാക്കറ്റിൽ ബാക്‌ടീരിയയുടെ ഉത്പാദനം ഉണ്ടാകുന്നില്ല. അതിനാൽ പാക്കറ്റ് തുറക്കുന്നത് വരെ ഫ്ലേവർ അതേപടി തുടരുന്നു. ചിപ്സുകൾ ഭക്ഷ്യ യോഗ്യമായി നിലനിർത്തുവാൻ സഹായിക്കുന്നത് ഈ നൈട്രജൻ വാതകമാണ്. ചിപ്സ് പാക്കറ്റിൽ വായു മാത്രമേ ഉള്ളൂ എന്നതിനെ പലരും വിമർശിച്ചിട്ടുണ്ടെങ്കിലും, ഇതിൻ്റെ പിന്നിലെ കാരണം തീർച്ചയായും പലരെയും അത്ഭുതപ്പെടുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com