Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeKerala'UDF കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി, വിളിപ്പിച്ചത് മൊഴിയെടുക്കാൻ,...

‘UDF കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി, വിളിപ്പിച്ചത് മൊഴിയെടുക്കാൻ, ഒളിച്ചോടിയിട്ടില്ല, മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നത്’: അടൂർ പ്രകാശ് | UDF convener

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകിയതിന് പിന്നാലെ, തന്നെ വേട്ടയാടാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും എന്നാൽ താൻ എന്തിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There was a lot of poaching after becoming UDF convener, says Adoor Prakash)

ചിത്രമുണ്ടായതിന്റെ പേരിൽ മാത്രമാണോ എസ്.ഐ.ടി അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള ഫോട്ടോ വന്ന പശ്ചാത്തലത്തിൽ തന്റെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കൺവീനറായ ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായെന്നും, അന്തസ്സോടെയും അഭിമാനത്തോടെയുമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്നതുപോലെയാണ് തന്റെ നേരെയുള്ള നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണാതെ പുറത്തുപോകാൻ വഴിയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നു. എന്നാൽ താൻ ഒളിച്ചോടാൻ തയ്യാറല്ലെന്നും മാധ്യമങ്ങളുടെ മുന്നിലൂടെയാണ് മടങ്ങിയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala