തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെ സുധാകരൻ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ പിൻബലം പത്മകുമാറിന് വലിയ രീതിയിൽ ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്.ഹൈക്കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ പത്മകുമാർ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി.
എം വി ഗോവിന്ദൻ പറയുന്ന കാര്യങ്ങൾക്ക് തലയും വാലുമില്ല. അതിന് മറുപടി പറയുന്നില്ല. കേരളത്തിൽ തട്ടിപ്പ് നടക്കാത്ത സാമ്പത്തിക ഇടപാടുകൾ ഇല്ല. രണ്ടോ മൂന്നോ പേരെ കൊണ്ട് ഇങ്ങനൊരു കൊള്ള പറ്റില്ല. സിപിഐഎമ്മിന് ഷെയർ കിട്ടാത്ത ഒരു കൊള്ളയും ഇല്ല. അഴിമതി സിപിഐഎമ്മിന്റെ അജണ്ട.മുഖ്യമന്ത്രി തന്നെ കൊള്ളനടത്താൻ നിന്നാൽ എന്ത് ചെയ്യുമെന്നും സുധാകരൻ ചോദിച്ചു.