യൂട്യൂബോടു കൂടിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ അവതരിപ്പിച്ചു | The YouTube Wala phone is here

യൂട്യൂബോടു കൂടിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ അവതരിപ്പിച്ചു | The YouTube Wala phone is here

Published on

കൊച്ചി: പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഏറ്റവും സവിശേഷമായ ഫീച്ചറോടു കൂടിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്ലൗഡ് ഫോണ്‍ ആപ്പിലൂടെ യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോര്‍ട്ട്‌സ് എന്നിവ ആക്‌സസ് ചെയ്യാമെന്നതാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. എല്ലാവര്‍ക്കും ആധുനിക സൗകര്യവും വിനോദവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രീലോഡ് ചെയ്ത ആപ്പ് വഴി ഇന്റര്‍നെറ്റ് ആക്‌സസ് ഇല്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യാനുള്ള ഫീച്ചറുമുണ്ട്.

ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് ഇരു മോഡലുകളും വിപണിയിലെത്തുന്നത്. ആധുനിക ഡിസൈനിലാണ് 1450 എംഎഎച്ച് ബാറ്ററിയുള്ള എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകളുടെ വരവ്. എംപി3 പ്ലെയര്‍, വയര്‍ലെസ് എഫ്എം റേഡിയോ, 32ജിബി എസ്ഡി കാര്‍ഡ് പിന്തുണ, ഫോണ്‍ ടോക്കര്‍, ഒന്നിലധികം ഭാഷാ പിന്തുണ എന്നീ ഫീച്ചറുകളുമുണ്ട്. ബ്ലാക്ക്, സിയാന്‍, പിങ്ക് നിറങ്ങളില്‍ ലഭ്യമാവുന്ന എച്ച്എംഡി 105 4ജി മോഡലിന് 2199 രൂപയാണ് വില. ടൈറ്റാനിയം, ബ്ലൂ നിറങ്ങളിലാണ് എച്ച്എംജി 110 4ജി വരുന്നത്. 2399 രൂപയാണ് വില.

എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫീച്ചര്‍ ഫോണുകള്‍ സ്‌റ്റൈലിഷ് ന്യൂ ഡിസൈന്‍, എന്റര്‍ടെയിന്‍മെന്റ് എന്നിവയിലൂടെ ഇന്ത്യയില്‍ ഏറ്റവും പുതിയ മാറ്റം കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പൈതൃകം തുടരുകയാണെന്ന് എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുന്‍വാര്‍ പറഞ്ഞു. യുപിഐ, യൂട്യൂബ് ആക്‌സസ് പോലെയുള്ള അവശ്യ കണക്റ്റിവിറ്റികള്‍ സംയോജിപ്പിച്ചുകൊണ്ട്, ഈ ആധുനിക സൗകര്യങ്ങള്‍ വിപുലമായ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ എത്തിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Times Kerala
timeskerala.com