Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKerala'അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചു, സ്റ്റാഫ്‌റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം': ശബ്ദസന്ദേശം പുറത്ത്,...

‘അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചു, സ്റ്റാഫ്‌റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം’: ശബ്ദസന്ദേശം പുറത്ത്, നിതിൻ രാജിൻ്റെ സംസ്ക്കാരം ഇന്ന് | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മരിക്കുന്നതിന് മുൻപ് അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കളോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.(The staffroom was a place of mass attacks, Nitin Raj’s funeral today)

സ്റ്റാഫ് റൂം എന്നത് കൂട്ടമായ ആക്രമണത്തിൻ്റെ സ്ഥലമാണെന്ന് നിതിൻ സന്ദേശത്തിൽ പറയുന്നു. തന്നെ ‘വിഡ്ഢി’ എന്ന് വിളിച്ചതായും സഹപാഠികൾക്കിടയിൽ വെച്ച് നിരന്തരം അപമാനിച്ചതായും നിതിൻ വെളിപ്പെടുത്തുന്നുണ്ട്. നിതിന്റെ കുടുംബ പശ്ചാത്തലത്തെയും വീട്ടുകാരെയും അധ്യാപകർ കളിയാക്കി സംസാരിച്ചു.

ഇന്റേണൽ മാർക്ക് മനഃപൂർവ്വം കുറച്ചതായും, അത് വീട്ടുകാർക്ക് ഒരു ‘സർപ്രൈസ്’ ആയിരിക്കുമെന്ന് പറഞ്ഞുവെന്നും ഇതിലുണ്ട്. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ കോളജ് ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മറ്റു നടപടികളിലേക്ക് കടക്കുകയാണ്. നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. നിതിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. ജാതിയുടെയും നിറത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ അധ്യാപകർ മകനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.