രഞ്ജിട്രോഫി ടീമിനെ സർക്കാർ ആദരിക്കുന്നു

Ranji Trophy
Published on

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , ജി.ആർ അനിൽ, കെ.ബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് , കെ.സി.എ സെക്രട്ടറി വിനോദ്.എസ് കുമാർ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, KCA ഭാരവാഹികൾ , മെമ്പർമാർ എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com