
മലപ്പുറം: വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മിണിപറമ്പിൽ ജിബിൻ (30) ആണ് മരിച്ചത്. ജിബിൻ വിവാഹത്തിന് ഒരുങ്ങാൻ വാഷ്‌റൂമിൽ കയറിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ പുറത്ത് കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കൈത്തണ്ട മുറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിൻ ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.