പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ. അദ്ദേഹം ഇപ്പോൾ ബി ജെ പിയുടെ ക്യാപ്റ്റനായി മാറിയിരിക്കുകയാണെന്ന് കെ സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ബിജെപിയുമായുള്ള ‘ഡീൽ’ വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.(The Chief Minister is now the captain of BJP, KC Venugopal lashes out
രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ ബിജെപി നടത്തുന്ന അതേ ശ്രമങ്ങളാണ് പിണറായി വിജയനും തുടരുന്നത്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും മക്കളെയും ബന്ധുക്കളെയും കേസുകളിൽ നിന്ന് രക്ഷിക്കാനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പ്രണമിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി താല്പര്യങ്ങളേക്കാൾ ഉപരിയായി സ്വന്തം താല്പര്യങ്ങൾക്കാണ് മുഖ്യമന്ത്രി മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പ്രമുഖ നേതാക്കളടക്കം പുറത്തേക്ക് പോകുന്നതും വലിയ ‘ഉരുൾപൊട്ടലുകൾ’ ഉണ്ടാകുന്നതുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജി. സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. അത്തരം വാക്കുകൾ ഉപയോഗിക്കാൻ തനിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രിക്കാണ് ആ ഭാഷാശൈലി പരിചയമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ അവകാശപ്പെട്ടു.

