Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി':...

‘ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി’: കേന്ദ്ര ബജറ്റിനെതിരെ ഷാഫി പറമ്പിൽ MP | Union budget

🎙️ Latest Podcast

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പരിഹാസവുമായി ഷാഫി പറമ്പിൽ എം.പി. കേരളത്തിന് കടലാമ സംരക്ഷണ കേന്ദ്രം അനുവദിച്ചതിനെ സൂചിപ്പിച്ച്, ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്ന് ഷാഫി പറമ്പിൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(The central Government’s concept of Kerala’s  development is at the speed of a turtle, Shafi Parambil MP against the Union budget)

സാമ്പത്തിക ഉത്തേജനത്തിന് സഹായിക്കുന്ന മികച്ച മുദ്രാവാക്യങ്ങൾ പോലും ഇല്ലാത്ത, ധനമന്ത്രിക്ക് പോലും ബോറടിച്ച അവതരണമായിരുന്നു ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റെയിൽവേയിലടക്കം കേരളം ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. 7 അതിവേഗ റെയിൽ ഇടനാഴികളിൽ നിന്നും കേരളത്തെ തഴഞ്ഞിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.