
അൻവർ ഷരീഫ്
മലപ്പുറം : പൊന്നാനി മദ്രസയിൽ നിന്ന് യാത്രപോയ പഠന സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു (Accident). കൊണ്ടോട്ടി ഒഴുകൂർ അറഫ നഗറിൽ കറളിക്കാടൻ അബ്ദുൽ നാസറിന്റെ മകൾ ഫാത്തിമ ഹിബ (17) ആണ് മരിച്ചത്. ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നു യാത്ര പോയ പഠന സംഘത്തിന്റെ ബസ് ആണ് മടക്ക യാത്രയിൽ അപകത്തിൽപ്പെട്ടത്. പൊന്നാനി വെളിയങ്കോട് അങ്ങാടിക്കു സമീപം പുതിയ ദേശീയപാതയിൽ സൈഡ് വാളിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇന്ന് (തിങ്കൾ) പുലർച്ചെ 3.45 ഓടെയാണ് അപകടം നടന്നത്.