തിരുവനന്തപുരം : രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ നടന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോർപ്പറേഷന്റെ അവസ്ഥ ജനങ്ങൾക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ല. തിരുവനന്തപുരത്തിന്റെ വികസനത്തിനായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിതന്നെ മേയര്‍ സ്ഥാനത്തേക്ക് വരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേരം വെളുക്കും വരെ കക്കുന്ന പരിപാടിയാണ് മേയർ നടത്തിയത്. അഞ്ച് വർഷം ഇതായിരുന്നു നടന്നത്. ആറ്റുകാൽ ഭഗവതിയെ വരെ പറ്റിച്ച് കാശുണ്ടാക്കി. പൊങ്കാല നടന്നില്ലെങ്കിലും പൈസ വെട്ടിച്ചെടുക്കാൻ പ്രശ്‌നമുണ്ടായിരുന്നില്ല. എണ്ണിയാൽ ഒടുങ്ങാത്ത അഴിമതിയാണ് അഞ്ച് കൊല്ലം നടന്നത്. ഏറ്റവും പാവപ്പെട്ട പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് പോലും വേറെ ബാങ്ക് അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തി. കോടികളുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊള്ള നടത്തി ജനങ്ങളെ മാസങ്ങളോളം നഗരസഭയും മേയറും ബുദ്ധിമുട്ടിച്ചു.
കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പെട്ടെന്നുള്ള രംഗപ്രവേശനം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സിപിഎമ്മിനെ സഹായിക്കാനാണന്നും സ്വന്തം പിതാവ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന മണ്ഡലത്തില്‍ പോലും തോറ്റ വ്യക്തിയാണ് കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെന്നത് അപഹാസ്യമാണന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം വി എസ് അച്യുതാനന്ദന്റെ കാലത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. അച്യുതാനന്ദൻ മഹാനായ നേതാവ് എന്ന് ഇന്ന് എല്ലാരും പറയുന്നു. മരണശേഷം ആരും കുറ്റം പറയാറില്ല. പിണറായി വിജയൻ ടിപ്പു സുൽത്താന് സമമാണ്. പിണറായി വിജയൻ ഒന്നാന്തരം കൊള്ളക്കാരനാണ്. പ്രൊഫഷണൽ കള്ളന്മാരെ പോലെയാണ് സ്വർണക്കൊള്ള നടന്നത്. ഒരുമാസം കൂടി വൈകിയെങ്കിൽ വിഗ്രഹവും അടിച്ചുമാറ്റിയേനെ. പിണറായി വിജയന് സ്വർണം ദൗർബല്യമാണ്. സ്വർണ്ണം എവിടെ ഉണ്ടെങ്കിലും ചാടി വീഴുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.