അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് സംസ്കൃത സർവ്വകലാശാലയിൽ ഏഴിന് തുടങ്ങും

Championship
Published on

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് (പുരുഷ വിഭാഗം) ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയുടെ കായികപഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ മുന്നൂറോളം സർവ്വകലാശാലകളിൽ നിന്നായി ആയിരത്തിലേറെ മത്സരാർത്ഥികൾ പങ്കെടുക്കും. മത്സരത്തിൽ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്' ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവർ ഓൾ പ്രകടനം കാഴ്ചവെയ്ക്കുന്ന സർവ്വകലാശാലകൾക്ക് ട്രോഫികൾ സമ്മാനിക്കും.

മാർച്ച് എട്ടിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുൾറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ. എന്നിവർ പ്രസംഗിക്കും. ഒമ്പതിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിർവ്വഹിക്കും.

Related Stories

No stories found.
Times Kerala
timeskerala.com