
കോഴിക്കോട് :ചാലിയാറിന്റെ ഇരു കരകളെയും ആവേശത്തിൽ ആറാടിക്കുന്ന നാലാമത് ബേപ്പൂർഅന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും ( Beypore International Water Festival).സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി നടത്തുന്ന വാട്ടർ ഫെസ്റ്റിവൽ രണ്ട് ദിവസമാണ് നീണ്ടുനിൽക്കുക.ജല കായിക മത്സരങ്ങൾ,ഡ്രോൺ ഷോ, കൈറ്റ് ഫെസ്റ്റിവൽ,നൃത്ത സംഗീത പരിപാടികൾ എന്നിവബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായിബേപ്പൂരിൽ
വായുസേനയുടെ സാരംഗി ടീമിൻ്റെ ഹെലികോപ്റ്റർ പ്രദർശനം നടത്തി.
നാല്ഹെലികോപ്റ്ററുകളാണ് ബേപ്പൂരിൽ എത്തിയ കാണികളെ ആവേശത്തിന്റെ നിർത്തിസാഹസിക പ്രകടനം നടത്തിയത്.നാളെ രാവിലെ എട്ട് മണിക്ക് കയാക്കിംഗ് ടീമുകളുടെവിവിധ വിഭാഗങ്ങളിലുള്ള മത്സരം നടക്കും.കൂടാതെ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും വിവിധ ഷിപ്പുകളിൽ പൊതുജനങ്ങൾക്ക്
സന്ദർശിക്കാനുള്ള അവസരവും ഉണ്ടാവും ഇതിനുപുറമേ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റും ബേപ്പൂരിൽ നടക്കും.