കൊല്ലം : വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കൊല്ലത്തെ അഞ്ചാലുംമൂട് സ്‌കൂളിലെ കായികാധ്യാപകനായ മുഹമ്മദ് റാഫിക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. (Teacher suspended for assaulting student in Kollam)
കുട്ടിയേയും അന്വേഷണ വിധേയമായി സ്‌കൂളിൽ നിന്ന് സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. നടപടി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തത് അഞ്ചാലുംമൂട് പൊലീസാണ്. ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.