
കൊല്ലം: ജനപ്രിയ ചായ ബ്രാന്‍ഡായ ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഉപയോക്താക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നു.
ഓണക്കാലത്ത് കണ്ണന്‍ ദേവന്‍ വാങ്ങുന്ന കേരളത്തിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും 10 ശതമാനം കൂടുതല്‍ ചായ ലഭിക്കും. കൂടാതെ 'എന്റെ അത്തപ്പൂക്കളം' എന്ന പേരിലുള്ള ഡിജിറ്റല്‍ പൂക്കള മത്സരത്തിലും ഉപയോക്താക്കള്‍ക്ക് പങ്കെടുക്കാം. പൂക്കളം ഡിസൈന്‍ ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി കണ്ണന്‍ ദേവന്‍ ടീ പായ്ക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയയ്ക്കാം. പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും കണ്ണന്‍ ദേവന്‍ ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ടെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, പാക്കേജ്ഡ് ബവറിജ്സ് ഇന്ത്യാ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. സെപ്റ്റംബര്‍ 30 വരെ ഡിജിറ്റല്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കാം.