പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ പോലീസ് പുതിയ കേസെടുത്തു. അതിജീവിതയെ അധിക്ഷേപിച്ചതിന് എടുത്ത കേസിൽ രഞ്ജിതയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, വീണ്ടും നിയമലംഘനം നടത്തിയ സാഹചര്യത്തിൽ രഞ്ജിതയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്.(Survivor's name revealed, Another case filed against Ranjitha Pulikkan regarding Rahul Mamkootathil issue)
ഒരേ വിഷയത്തിൽ പല സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് രഞ്ജിത ആരോപിച്ചു. കോടതി ജാമ്യം നൽകിയിട്ടും തന്നെ ജയിലിലടക്കാൻ പോലീസ് പഴുതുകൾ തേടുകയാണെന്നും അവർ പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുവരുമെന്ന ഭയമാണ് തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും രഞ്ജിത ആരോപിച്ചു.