Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaവിവാദ പ്രയോഗങ്ങളിൽ വിശദീകരണവുമായി സുരേഷ് ഗോപി | Suresh Gopi

വിവാദ പ്രയോഗങ്ങളിൽ വിശദീകരണവുമായി സുരേഷ് ഗോപി | Suresh Gopi

🎙️ Latest Podcast

കോഴിക്കോട്: പൊതുവേദിയിലെ തന്റെ പ്രയോഗങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രയോഗം എയിംസ് വരും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിനിടയിലും ‘മറ്റേ’ പ്രയോഗം അദ്ദേഹം ആവർത്തിച്ചു.(Suresh Gopi explains his controversial statements)

രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചത് വിവാദമാക്കുന്നവർ ‘മറ്റേ ഗുണത്തിൽ’ പെട്ടവരാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു. സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് ഷാൾ അണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

താൻ ‘പ്രജ’ എന്ന് വിളിക്കുമ്പോൾ ചിലർ തന്നെ ‘രാജാവ്’ എന്ന് തിരിച്ചു വിളിക്കുന്നു. പ്രജ എന്ന വാക്കിൽ തന്നെ ‘രാജ’ എന്നുണ്ടെന്നും മനഃപൂർവ്വം ചൊറിയാൻ വരുന്നവർക്ക് വേണ്ടിയാണ് ആ പദങ്ങൾ വീണ്ടും ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണികൾ ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങളെയും സുരേഷ് ഗോപി തള്ളിക്കളഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.