Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaസൂരജ് ലാമയുടെ മരണം: അന്വേഷണത്തിന് DIGയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം;...

സൂരജ് ലാമയുടെ മരണം: അന്വേഷണത്തിന് DIGയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി | Suraj Lama

🎙️ Latest Podcast

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം ആദ്യ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.(Suraj Lama’s death, Special investigation team led by DIG to investigate)

സൂരജ് ലാമയുടെ മകൻ സാന്തൻ ലാമ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ലാമ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഒക്ടോബർ 5 മുതൽ നവംബർ 30-ന് മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മുഴുവൻ സംഭവവികാസങ്ങളും സംഘം പരിശോധിക്കണം. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനും കോടതി നിർദ്ദേശിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.