Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaസപ്ലൈകോ വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 1 മുതൽ: പ്രത്യേക കിറ്റിൽ 16...

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 1 മുതൽ: പ്രത്യേക കിറ്റിൽ 16 ഇനം സാധനങ്ങൾ | Supplyco

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്. ആഘോഷക്കാലത്ത് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ‘വിഷുക്കൈനീട്ടം’ എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.(Supplyco Vishu-Easter Fairs from April 1, 16 items in a special kit)

സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്‌ലെറ്റുകൾ എന്നിവ ഒഴികെയുള്ള ഷോപ്പുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കാണ് 101 രൂപയുടെ ‘വിഷുക്കൈനീട്ടം’ കൂപ്പൺ ലഭിക്കുക. ഈ കൂപ്പൺ ഉപയോഗിച്ച് ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപയുടെ ഇളവ് ലഭിക്കും.

വിഷുവിനോടനുബന്ധിച്ച് 16 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും സപ്ലൈകോ പുറത്തിറക്കി. 1250 രൂപ വിപണി വില വരുന്ന സാധനങ്ങളാണ് 1001 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുക. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി പായസം മിക്സ് (സേമിയ/പാലട), പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് ഇതിലുള്ളത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.