കോഴിക്കോട് : പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.കാസർഗോഡ് സ്വദേശിയായ സിനാൻ അലി യൂസഫിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ലൈംഗിക ചൂഷണത്തിനായാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും കൃത്യം നിർവഹിക്കുന്നതിനായി പ്രതി വിശദമായ ആസൂത്രണം നടത്തിയിരുന്നു. പ്രതി സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളാണെന്ന് പോലീസ്.
ബുധനാഴ്ച രാവിലെ ആയിരുന്നു കോഴിക്കോട് പയ്യാനക്കലിൽ ഫുട്ബോൾ കളിക്കാൻ പോയ വിദ്യാർത്ഥിയെ, പ്രതി കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ചാണ് പ്രതി കൃത്യം നിർവഹിക്കാൻ ശ്രമം നടത്തിയത്.
തട്ടിക്കൊണ്ടു പോകാൻ സിനാൻ മുഖംമൂടി കരുതിയിരുന്നു. മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.