Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeKeralaപട്ടാമ്പിയിൽ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം: സ്കൂളിലെ തർക്കത്തിന് പിന്നാലെ പുറത്തു...

പട്ടാമ്പിയിൽ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം: സ്കൂളിലെ തർക്കത്തിന് പിന്നാലെ പുറത്തു നിന്നെത്തിയ സംഘം മർദ്ദിച്ചു | Student

🎙️ Latest Podcast

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദ്ദനം. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് പുറത്തുനിന്നുള്ളവർ ഇടപെട്ടുകൊണ്ടുള്ള വലിയ അക്രമത്തിലേക്ക് നയിച്ചത്.(Student brutally beaten up in Pattambi)

മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സ്കൂളിനുള്ളിൽ കുറച്ചുദിവസങ്ങളായി ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയായാണ് പുറത്തുനിന്നുള്ളവരെ വിളിച്ചുവരുത്തി മർദ്ദനം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.