ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു |stray dog

കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) തെരുവ് നായ ആക്രമിച്ചത്.
stray dog
Published on

തൃശൂർ : കുന്നംകുളം കാണിപ്പയ്യൂരിൽ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) തെരുവ് നായ ആക്രമിച്ചത്.

തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവനായ പാഞ്ഞെത്തി കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Stories

No stories found.
Times Kerala
timeskerala.com