Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaനാദാപുരത്ത് തെരുവുനായയുടെ ആക്രമണം: മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിക്ക് കടിയേറ്റു |...

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിക്ക് കടിയേറ്റു | Stray dog

🎙️ Latest Podcast

കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നാദാപുരം ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്ന ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഉസ്ന മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായ ആക്രമിച്ചത്.(Stray dog ​​attack in Kozhikode, Student bitten after returning from madrasa)

കുട്ടിയുടെ കൈയ്ക്കാണ് കടിയേറ്റത്. ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടൗണിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്.

ഇന്നലെ നാദാപുരം ടൗണിൽ വെച്ച് യു.പി സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസ്സുള്ള പെൺകുഞ്ഞിനും കടിയേറ്റിരുന്നു. ഈ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.