കോഴിക്കോട് : താമരശ്ശേരിയിൽ യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ചാടി. 2 പേർക്ക് പരിക്കേറ്റു. ഇത് ആർദ്ര, ആതിര എന്നിവർക്കാണ്. സംഭവമുണ്ടായത് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപമാണ്. (Stray dog jumps in front of scooter in Kozhikode)
സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും സ്‌കൂട്ടർ യാത്രികയ്ക്ക് നേർക്ക് തെരുവ് നായ ചാടി അപകടം ഉണ്ടായിരുന്നു.