
കോഴിക്കോട്: നടുവണ്ണൂർ, തിരുവോട് വളര്‍ത്തുമൃഗങ്ങളെ കൂട്ടമായെത്തിയ തെരുവുനായകള്‍ കടിച്ചുകൊന്നതായി പരാതി(Stray dog). മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ വീട്ടിലാണ് തെരുവ് നായകൾ കൂട്ടമായെത്തി ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ നായകൾ കടിച്ചു കീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ പത്തോളം കോഴികളെയും നായകൾ ആക്രമിച്ചു. കൂട്ടമായുള്ള തെരുവ് നായ ആക്രമണത്തിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.