തൃത്താലയിൽ തെരുവുനായ ആക്രമണം: 4 വയസ്സുകാരന് ഗുരുതര പരിക്ക്, കുട്ടിയുടെ മുഖം കടിച്ചു കീറി | Stray dog

ബിലാലിനാണ് (4) പരിക്കേറ്റത്
Stray dog ​​attack in Palakkad, 4-year-old seriously injured

പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിന്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു.(Stray dog ​​attack in Palakkad, 4-year-old seriously injured)

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. നായക്കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രാഥമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com