എറണാകുളം : വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവത്തിൽ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ അറ്റുപോയ ചെവി തിരികെ തുന്നിച്ചേർത്തു. (Stray dog attack in Ernakulam)
മിറാഷിൻ്റെ മകൾ നിഹാരികയുടെ ചെവിയാണ് നായ കടിച്ചെടുത്തത്. ഇന്നലെയായിരുന്നു സംഭവം. കുട്ടി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണ് എന്നാണ് അധികൃതർ അറിയിച്ചത്.