തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിനിടെ ഒന്നാം ക്ലാസുകാരനെ തെരുവ് നായ കടിച്ചു. കിളിമാനൂരിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ സംഭവമുണ്ടായത് കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ കലോത്സവത്തിനിടെയാണ്. (Stray dog attack against student in Trivandrum)
മലയാമഠം സ്വദേശിയായ കുട്ടിക്കാണ് പരിക്കേറ്റത്. ഉച്ചഭക്ഷണ വേളയിലാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കാലിനാണ് കടിയേറ്റത്.
സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതിന് പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ച് ചികിത്സ നൽകി. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.