തൃശൂർ: ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. (Stray dog attack, 5 people injured in Thrissur)
അമ്മയുടെ മടിയിലിരിക്കുകയായിരുന്ന, തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദിന്റെ മകൻ നിഷാൻ (ഒന്നര) ആണ് പരിക്കേറ്റവരിൽ ഒരാൾ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ നിഷാനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടാതെ, അഞ്ജലി (3), കർണ്ണാക്കിൽ സ്വദേശി കായിൽ മുസ്തഫയുടെ മകൾ കിസ്മത്ത് (10), കല്ലൂർ സ്വദേശി എൽസി (69) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. ഇവർ ഉൾപ്പെടെ നാലു പേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.