Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaപാനൂരിൽ JCB ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു |...

പാനൂരിൽ JCB ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു | Steel bomb

🎙️ Latest Podcast

കണ്ണൂർ: പാനൂർ മേഖലയിൽ വീണ്ടും സ്ഫോടനം. സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.(Steel bomb explodes while clearing soil using JCB in Panoor)

മേപ്പാട്ടെ വീട്ടിക്കൽ അബ്ദുസലാമിന്റെ പറമ്പിൽ ജെ.സി.ബി ഉപയോഗിച്ച് കോൺക്രീറ്റ് വേസ്റ്റും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വടക്കേ പൊയിലൂർ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ സുമിത്ത് ലാലിനാണ് (25) പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൺപൊത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച പഴയ ബോംബാകാം മണ്ണ് നീക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.