Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaസ്റ്റേഷൻ നവീകരണം: എറണാകുളം വഴിയുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Train services

സ്റ്റേഷൻ നവീകരണം: എറണാകുളം വഴിയുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Train services

🎙️ Latest Podcast

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ മൂലം ഇന്ന് മുതൽ മാർച്ച് 26 വരെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. യാത്രാ ക്ലേശം ഒഴിവാക്കാൻ യാത്രക്കാർ റെയിൽവേയുടെ പുതുക്കിയ സമയക്രമം ശ്രദ്ധിക്കേണ്ടതാണ്.(Station renovation, Restrictions on train services via Ernakulam)

പാലക്കാട് – എറണാകുളം മെമു ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. തിരികെ എറണാകുളം – പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ സർവീസ് ഇടപ്പള്ളിയിൽ അവസാനിപ്പിക്കും. കൊല്ലം – എറണാകുളം മെമു സർവീസ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് സൗത്ത് സ്റ്റേഷന് പകരം ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. എം.ജി.ആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളിൽ 30 മിനിറ്റ് വരെ വൈകി ഓടും. സൗത്ത് സ്റ്റേഷനിലെ ട്രാക്ക് നവീകരണവും പ്ലാറ്റ്‌ഫോം നിർമ്മാണവുമാണ് നിയന്ത്രണങ്ങൾക്ക് കാരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.