Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaSony India: നെക്സ്റ്റ്-ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ

Sony India: നെക്സ്റ്റ്-ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ

കൊച്ചി: ഉപഭോേക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്സ്റ്റ്-ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ. ജനപ്രീതിയാര്‍ജിച്ച ബ്രാവിയ ടെലിവിഷന്‍ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. മുമ്പൊരിക്കലുമില്ലാത്തവിധം ആഴത്തിലുള്ള ദ്യശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ബ്രാവിയ 5 സീരിസ് നാല് വ്യത്യസ്ത വലിപ്പങ്ങളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുക. സോണിയുടെ ഏറ്റവും നൂതനമായ വിഷ്വല്‍, ഓഡിയോ സാങ്കേതികവിദ്യകളാണ് ബ്രാവിയ 5ല്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ സമഗ്ര വാറന്‍റിയും ബ്രാവിയ 5ന് സോണി വാഗദാനം ചെയ്യുന്നു.

മെച്ചപ്പെട്ട ചിത്ര നിലവാരത്തോടെ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് അഡ്വാന്‍സ്ഡ് എഐ പ്രോസസര്‍ എക്സ്ആര്‍ സാങ്കേതികവിദ്യയാണ് ബ്രാവിയ 5ല്‍ ഉപയോഗിച്ചിരിക്കുന്നത്. എക്സ്ആര്‍ ബാക്ക്ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും ദൃശ്യാനുഭവം മെച്ചപ്പെടുത്തും. സിനിമാറ്റിക് എച്ച്ഡിആര്‍ വിഷ്വലുകള്‍ക്കും ഓഡിയോയ്ക്കുമായി ഡോള്‍ബി വിഷന്‍ ആന്‍ഡ് അറ്റ്മോസ് ഫീച്ചറുണ്ട്. സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോര്‍, എക്സ്ആര്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്റര്‍ 10, എക്സ്ആര്‍ ട്രൈലുമിനോസ് പ്രോ, എക്സ്ആര്‍ ക്ലിയര്‍ ഇമേജ് ടെക്നോളജി, എക്സ്ആര്‍ മോഷന്‍ ക്ലാരിറ്റി ടെക്നോളജി, അക്കൗസ്റ്റിക് മള്‍ട്ടി-ഓഡിയോ, വ്യക്തമായ സംഭാഷണത്തിനായി വോയ്സ് സൂം 3 ടെക്നോളജി, അഡ്വാന്‍സ്ഡ് ഗെയിമിങ് ഫീച്ചറുകള്‍ എന്നീ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബ്രാവിയ 5 സീരീസ്.

കെ-85എക്സ്ആര്‍55എമോഡലിന് 4,17,990 രൂപയും, കെ-75എക്സ്ആര്‍55എ മോഡലിന് 2,84,990 രൂപയും, കെ-55എക്സ്ആര്‍55എ മോഡലിന് 1,37,740 രൂപയുമാണ് വില. മൂന്ന് മോഡലുകളും 2025 ജൂണ്‍ 26 മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യമാകും. കെ-65എക്സ്ആര്‍55എ മോഡലിന് 1,73,840 രൂപയാണ് വില. ഈ മോഡലിന്‍റെ ലഭ്യത തീയതി പിന്നീട് പ്രഖ്യാപിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala