
അൻവർ ഷരീഫ്
കോഴിക്കോട് : ചേളന്നൂര്‍ പോഴിക്കാവിലെ മണ്ണെടുപ്പിനെതിരെ , പരിസ്ഥിതി പ്രവർത്തകരുടെ സംഗമം. ഇതുവരെ മണ്ണെടുത്തത് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നും ഇത് പരിശോധയിൽ അധികൃതർക്ക് ബോധ്യമായിട്ടുണ്ടാകും എന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
അശാസ്ത്രീയമായി മണ്ണെടുക്കുന്നതിനെതിരെ ഇവിടെ ശക്തമായ ജനകീയ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവ് കുന്നില്‍ നേരത്തെ, അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ജിയോളജി, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയിരുന്നത്.
ഇതുവരെ മണ്ണെടുത്തത് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് എന്ന് പരിശോധനയില്‍ മനസിലായെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ജനകീയ സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ദേശീയപാത പ്രവൃത്തികള്‍ക്കായുള്ള മണ്ണെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ചേളന്നൂര്‍ പോഴിക്കാവിലെ കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ദേശീയപാത നിര്‍മാണത്തിനായാണ് അശാസ്ത്രീയമായ മണ്ണെടുപ്പ് നടത്തിയിരുന്നത്. ചേളന്നൂര് പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് പരിസ്ഥിതി പ്രവർത്തകരുടെ സംഗമം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം അഡ്വ : പി. എ പൗരൻ നിർവ്വഹിച്ചു.