Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaമുരിങ്ങൂരിൽ അടിപ്പാതയുടെ സ്ലാബ് റോഡിലേക്ക് വീണു | Slab

മുരിങ്ങൂരിൽ അടിപ്പാതയുടെ സ്ലാബ് റോഡിലേക്ക് വീണു | Slab

🎙️ Latest Podcast

തൃശ്ശൂർ: മുരിങ്ങൂരിൽ ദേശീയപാത അടിപ്പാത നിർമ്മാണം നടക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. കൊരട്ടിയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന പാതയിൽ മുരിങ്ങൂർ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.(Slab fell on to the road in  Muringoor)

സമീപത്ത് കൂടി വാഹനം കടന്നുപോയി തൊട്ടുപിന്നാലെയാണ് സ്ലാബ് നിലംപതിച്ചത്. മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടിപ്പാത നിർമ്മാണ മേഖലകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.