പാലക്കാട് : പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ളയാണ് ശിക്ഷ വിധിച്ചത്.
തടവിന് പുറമേ 2 ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ തുക ഇരയ്ക്ക് നൽകണം. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊപ്പം പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.ബി.രാജേഷാണ്. കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകൾ ഹാജരാക്കി.