ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് ജീവപര്യന്തം തടവ് |sexual assault

പ്രതി പിഴയായി ഒടുക്കുന്ന മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
sexual assault
Published on

തൃശൂർ : ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്.പുന്നയൂർ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്സോ കോടതി ട്രിപ്പിൾ ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.പ്രതി പിഴയായി ഒടുക്കുന്ന മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.

2021 ഒക്ടോബറിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി കുട്ടിയെ ലൈംഗികാതിക്രമം നടത്തിയപ്പോൾ കുട്ടിക്ക് മുറിവേറ്റിരുന്നു. ഉമ്മുമ്മ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നീറ്റൽ അനുഭവപ്പെട്ട് കുട്ടി കരഞ്ഞു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

മുറിവുണ്ടായത് ലൈംഗികാതിക്രമത്തിലൂടെയാണെന്ന് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയെ മെഡിക്കൽ ബോർഡിൽ ഹാജരാക്കി കൗൺസിലിംഗ് നടത്തി. ഇതിനിടെ പ്രതി ആരെന്ന് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com