തിരുവനന്തപുരം : ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് അറസ്റ്റിലായത്. ആറു വയസുകാരിയുടെ അയൽവാസിയാണ് സീത.
സീതയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ സുഹൃത്തായ ഷിർഷാദ് അക്രമിച്ചത്. സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് ആക്രമിച്ചതെന്ന് പൊലീസ്. പീഡനം വിവരം അറിഞ്ഞ രക്ഷകർതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.