
അടൂർ: പത്തനംതിട്ട അടൂരിലെ പോലീസ് ക്യാമ്പിൽ എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി(SI found dead). പോലീസ് ക്വാട്ടേഴ്‌സിൽ കുടുംബസമേതം താമസിക്കുകയായിരുന്ന എസ്.ഐ കുഞ്ഞുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് ക്വാട്ടേഴ്‌സിന്റെ പിൻ ഭാഗത്തുള്ള മരത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.