കോഴിക്കോട്: വിവാദ ആരോപണത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.(Should withdraw her remark and apologize, Jamaat-e-Islami sends legal notice to Sobha Surendran)
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നതടക്കമുള്ള ശോഭാ സുരേന്ദ്രന്റെ പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്ന് നോട്ടീസിൽ പറയുന്നു. പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് വോട്ട് നേടാനുമാണ് സ്ഥാനാർത്ഥി ശ്രമിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
പൊതുമധ്യത്തിൽ ഉന്നയിച്ച ആക്ഷേപങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

