
അങ്കോള : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും നേരിൽ കാണും. കോഴിക്കോട് എംപിഎം കെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ എം അഷ്റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . തിരച്ചിലെ പ്രതിസന്ധിയും കുടുംബത്തിൻ്റെ ആശങ്കയും ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവിശ്യവും മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം , കഴിഞ്ഞ ദിവസം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തിയിരുന്നു.