ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ | Sharada Muralidharan is the next Chief Secretary

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ | Sharada Muralidharan is the next Chief Secretary
Published on

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ തിരഞ്ഞെടുത്തു . ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത് . ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓ​ഗസ്റ്റ് 31-ന് സ്ഥാനമൊഴിയുന്നതിന് ശേഷമായിരിക്കും നിയമനം. നിലവിൽ പ്ലാനിങ്ങ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ.

പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്. നേരത്തെ , താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com