Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'ജനാധിപത്യ കേരളത്തിന് നാണക്കേട്': ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല |...

‘ജനാധിപത്യ കേരളത്തിന് നാണക്കേട്’: ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല | T Siddique

🎙️ Latest Podcast

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Shame, Ramesh Chennithala against booing at T Siddique MLA in Wayanad)

അതിജീവനത്തിന്റെ വേളകളിൽ പോലും സിപിഎം രാഷ്ട്രീയം കലർത്തുകയാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനിൽക്കുന്ന മലയാളിയുടെ അന്തസ്സ് സിപിഎം കാണിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന് തക്കതായ മറുപടി ജനങ്ങൾ നൽകും. ടൗൺഷിപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.